kerala

കടുത്ത പനി; മഅ്ദനി വീണ്ടും ആശുപത്രിയില്‍

By webdesk14

July 24, 2023

പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മിയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ രക്തസമ്മര്‍ദവും പ്രമേഹവും രക്തത്തിലെ ക്രിയാറ്റിനും കൂടിയ നിലയിലാണുള്ളത്. ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുപ്രീം കോടതി അനുമതി നല്‍കിയതോടെയാണ് മഅദനി വീണ്ടും കേരളത്തിലെത്തിയത്. 15 ദിവസത്തിലൊരിക്കല്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നു വ്യവസ്ഥയുണ്ട്. കേസിന്റെ വിചാരണ നടക്കുന്നതിനാലാണ് നേരത്തെ ബംഗളൂരു വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചത്.