india

കടുത്ത പനി; മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By webdesk18

October 01, 2025

കടുത്ത പനിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ എം.എസ് രാമയ്യ മെഡിക്കല്‍ കോളജിലാണ് ഖാര്‍ഗയെ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെ ഖാര്‍ഗെയെ നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കി. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.