Connect with us

kerala

സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

പ്രധാന ജാഗ്രതാ നിര്‍ദേശങ്ങള്‍:

*പകല്‍ 11 AM മുതല്‍ 3 PM വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

*പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

 

*നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക.

*അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

*പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

*പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.

 

 

 

kerala

‘മുട്ടുകാലില്‍ നിര്‍ത്തി, ചെകിടത്ത് അടിച്ചു, കുടിക്കാന്‍ തുപ്പിയ വെള്ളം കൊടുത്തു’; മര്‍ദിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകര്‍’: കാര്യവട്ടം ക്യാംപസിലെ റാഗിങ്ങില്‍ വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍

എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചാണ് മര്‍ദനം

Published

on

തിരുവനന്തപുരം കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ വച്ച് താന്‍ നേരിട്ട റാഗിംഗിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍  പങ്കുവച്ച് വിദ്യാര്‍ത്ഥി. തന്നെ മര്‍ദിച്ചത് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. യൂണിറ്റ് റൂമില്‍ കൊണ്ടുപോയി തന്നെ മുട്ടുകാലില്‍ നിര്‍ത്തിയെന്നും ഏഴോ എട്ടോ പേര്‍ ചേര്‍ന്ന് ഒരു മണിക്കൂറോളം നേരം തന്നെ ബെല്‍റ്റ് കൊണ്ടുള്‍പ്പെടെ മര്‍ദിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

വിദ്യാര്‍ഥിയെ പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റാഗിങ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്‌പെന്‍ഡ് ചെയ്തത്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസിന്റെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോളജിന്റെ നടപടി. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍.

ഒരു പ്രകോപനവുമില്ലാതെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്ന് റാഗിംഗിന് ഇരയായ കുട്ടി പറഞ്ഞു. എന്തിനാണ് തങ്ങളെ വെറുതെ നോക്കുന്നത് എന്ന് ചോദിച്ചു മര്‍ദിച്ചു. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ തന്നെ മാത്രം യൂണിറ്റ് റൂമില്‍ കൊണ്ടുവന്ന് മര്‍ദിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഇനി കോളജില്‍ കയറിയാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ബസ് സ്റ്റോപ്പില്‍ വച്ച് തന്നെ വിളിച്ചു. മര്‍ദിക്കാനാണെന്ന് മനസിലായതോടെ താന്‍ ചെന്നില്ല. മര്‍ദനത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു. തറയില്‍ വീണ ബിന്‍സിനെ വീണ്ടും മര്‍ദ്ദിച്ചു. വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയതായും ബിന്‍സ് പറയുന്നു. പിന്നാലെയാണ് ബിന്‍സ് കഴക്കൂട്ടം പൊലീസിലും പ്രിന്‍സിപ്പലിനും പരാതി നല്‍കിയത്.

Continue Reading

GULF

വിമാന സമയത്തിനനുസൃതമായി ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തും: മന്ത്രി ഗണേഷ്‌കുമാര്‍

കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കും മാവേലിക്കര ഭാഗത്തേക്കുമാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: പ്രവാസികളുടെ യാത്രാ സൗകര്യം കണക്കിലെടുത്തു കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന്  വിമാനസമയത്തിനനുസൃതമായി കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ അബുദാബിയുടെ പ്രവര്‍ത്തനോല്‍ ഘാടനം നിര്‍വ്വഹിക്കാനെത്തിയ മന്ത്രി അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കൊച്ചി എയര്‍പോര്‍ട്ടില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കും മാവേലിക്കര ഭാഗത്തേക്കുമാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ബസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
വിമാനം വൈകിയാല്‍ അതിനനുസരിച്ചു ബസിന്റെ സമയത്തിലും മാറ്റം വരുത്തും. ആളില്ലാതെ ഓടുകയും യാത്രക്കാര്‍ക്ക് ബസ് കിട്ടാത്ത അവസ്ഥ ഇല്ലാതിരിക്കുകയും ചെയ്യുന്നതിനാണിതെന്ന് മന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് അബുദാബിയിലെ ഗോള്‍ഡന്‍ ചാന്‍സ് പോലെയുള്ള ഇളവുകളും അവസരങ്ങളും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അത്യാധുനിക സംവിധാനങ്ങളോടെയുള്ള ബസുകളാണ് എയര്‍പോര്‍ട്ടില്‍നിന്നുള്ള സര്‍വ്വീസിനായി ഉപയോഗപ്പെടുത്തുക. ബസ് നിശ്ചിത സ്ഥലത്തുനിന്നു യാത്ര തുടങ്ങിയാലും ഇടയ്ക്കുവെച്ച് കയറാനുള്ളവര്‍ക്ക് മൊബൈല്‍ ആപ്പ് വഴി ബസിന്റെ സമയവും സീറ്റിന്റെ ലഭ്യതയും അറിയാന്‍ കഴിയുന്ന തരത്തിലുള്ള പ്രത്യേക ആപ്പാണ് പൊതുജനങ്ങള്‍ക്കാ യി ഇറക്കുന്നത്.
 അടുത്തമാസം അവസാനത്തോടെ ആര്‍സി ബുക്കുകള്‍ പൂര്‍ണ്ണമായും ഡിജിറ്റിലായിമാറും. അതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ മാറ്റങ്ങള്‍ കേരളത്തിലേക്കും കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തന്റെ ഭാഗത്തുനിന്ന് എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കൂടുത ല്‍ മെച്ചപ്പെടുത്തും. പുതിയ ബസുകള്‍ വാങ്ങിക്കുന്നതിനുപകരം നിലവിലുള്ള ബസുകള്‍ നവീകരിച്ചു ചെലവുചുരുക്കുകയും പുതിയ ബസ്സിനുതുല്യമാക്കിമാറ്റുകയും ചെയ്യും.

Continue Reading

kerala

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി

ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.

Published

on

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജയ്‌സണ്‍, മോളേകുടി സ്വദേശി ബിജു എന്നിവരെയാണ് കാണാതായത്. അതേസമയം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.

ഡാമിന്റെ സമീപത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും ഫോണും ചെരുപ്പും വാഹനവും കണ്ടെത്തിട്ടുണ്ട്. അതേസമയം ആനയിറങ്കല്‍ ഡാമിന്റെ പല ഭാഗങ്ങളും അപകട സാധ്യതയുള്ളവയാണ്. ഈ മേഖലയിലാണ് ഇവര്‍ കുളിക്കാനായി ഇറങ്ങിയിരിക്കുന്നത്. നാട്ടുകാരുടെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന തുടരുകയാണ്. സ്‌കൂബ ടീമിന്റെയും പരിശോധന അല്‍പ്പസമയത്തിനകം പ്രദേശത്തുണ്ടാകും.

 

 

Continue Reading

Trending