Culture

എട്ടു വര്‍ഷം മുമ്പ് 209 തടവുകാരെ വിട്ടയച്ച ഇടതു സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

By chandrika

January 11, 2019

കൊച്ചി: കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പ് 209 ജീവപര്യന്തം തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഇവരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്നും മോചനത്തിനുള്ള യോഗ്യത ഇല്ലാത്തവരുണ്ടെങ്കില്‍ ശേഷിച്ച കാലയളവില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

2011ലെ ഗാന്ധിജയന്തിയോടനുബന്ധിച്ച് തടവുകാരെ മോചിപ്പിച്ച ഇടതു സര്‍ക്കാര്‍ നീക്കമാണ് കോടതി റദ്ദാക്കിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

മോച്ചിപ്പിക്കപ്പെട്ടവരില്‍ 209 തടവുകാരില്‍ 14 വര്‍ഷത്തെ തടവു ശിക്ഷ പൂര്‍ത്തിയാക്കിയത് അഞ്ചു പേരില്‍ താഴെ മാത്രമാണ്.