kerala

അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡ്; സര്‍ക്കാരിന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

By webdesk14

February 06, 2023

അനധികൃതമായി സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി സ്ഥാപിച്ച ഫെളെക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അനധികൃത ബോര്‍ഡുകള്‍ മാറ്റാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കോടതി. ക്ഷമ ദൗര്‍ബല്യമായി കാണരുത്. സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ വ്യവസായ സെക്ട്രട്ടറിക്കും വിമര്‍ശനം. പഴയ ബോര്‍ഡുകള്‍ മാറ്റുന്നതിന് പകരം പുതിയ ഫ്‌ളെക്‌സുകളുടെ എണ്ണം വര്‍ധിക്കുന്നു. ഇത് കോടതിയെ പരിഹസിക്കുന്നതിന് തുല്യമെന്നും കോടതി വ്യക്തമാക്കി.