kerala

പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

By Chandrika Web

August 22, 2022

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ഡോ.ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

ഗവര്‍ണര്‍, വിസി എന്നിവര്‍ക്ക് കോടതി ഇതുസംബന്ധിച്ച നോട്ടീസയച്ചു. കേസില്‍ യുജിസിയെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശിച്ചു. പ്രിയാ വര്‍ഗീസിന്റെ നിയമനത്തിലെ എല്ലാ തുടര്‍ നടപടികളും നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. ഈ മാസം 31 വരെയാണ് നടപടി.