india

വിശാഖപട്ടണത്ത് ബഹുനില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം

By webdesk14

March 23, 2023

ആന്ധ്രാപ്രദേശില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. വിശാഖപട്ടണത്തില്‍ രാമജോഗി പേട്ടയിലെ പഴക്കം ചെന്ന മൂന്നു നില കെട്ടിടമാണ് തകര്‍ന്ന് വീണത്. വിവരമറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേര്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

അഞ്ജലി (15), ചോട്ടു (30) എന്നിവരാണ് മരിച്ചവരില്‍ രണ്ട് പേരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ മൂന്നാമത്തയാളെ ഇതുവരെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ആറ് പേരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. തകര്‍ന്നത് പഴയ കെട്ടിടമായിരുന്നെന്നും കെട്ടിടത്തിന്റെ അടിത്തറ വളരെ ദുര്‍ബലമായിരുന്നെന്നും സമീപവാസികല്‍ പറഞ്ഞു.