crime

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു; സീരിയല്‍ നടന്‍ റിമാന്‍ഡില്‍

By Test User

June 06, 2021

മുംബൈ: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സീരിയല്‍ നടന്‍ പേള്‍ വി.പുരി റിമാന്‍ഡില്‍. മുംബൈ അദിതി കദം കോടതി സെഷന്‍സ് ജഡ്ജിയാണ് പേളിനെ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. വെള്ളിയാഴ്ചയാണ് ഇയാളെ മുംബൈ പൊലീസ് അറസ്റ്റു ചെയ്തത്.

രണ്ടുവര്‍ഷം മുന്‍പ് കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായത്. നാഗിന്‍ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തനാണ് പേള്‍. 2019ല്‍ വാസൈ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് സംഭവം നടന്നത്. ടെലിവിഷന്‍ അഭിനേത്രിയായ അമ്മയ്‌ക്കൊപ്പമാണ് കുട്ടി സെറ്റിലെത്തിയത്. പെണ്‍കുട്ടിയ്ക്ക് അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നു കാര്യം തിരക്കിയപ്പോഴാണ് പീഡനം പുറത്തറിഞ്ഞത്.