താജ്മഹലിലും പരിസര പ്രദേശങ്ങളിലും ഗംഗാജലം തളിച്ച ഹിന്ദുമഹാസഭാ അംഗങ്ങളായ യുവാക്കൾ അറസ്റ്റിൽ. താജ് മഹൽ ഹിന്ദു ക്ഷേത്രമാണെന്ന അവകാശവാദവുമായാണ് അവർ എത്തിയത്. താജ്മഹലിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് ആഗ്ര പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.