india

മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

By webdesk17

March 26, 2025

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന മുസ്‌ലിം കുടുംബം സുരക്ഷിതരാണെന്നും എന്നാല്‍ മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരല്ലെന്നുമാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരമാര്‍ശം. യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും യോഗി അവകാശപ്പെട്ടു.

‘100 ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്. മതപരമായ കര്‍മങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരാണോ?- അല്ല. ബംഗ്ലാദേശ് ഒരു ഉദാഹരണമാണ്. അതിനു മുമ്പ് പാകിസ്താനും’- യോഗി വാദിച്ചു.

2024 ആഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ 2017ന് ശേഷം യുപിയില്‍ കലാപമുണ്ടായിട്ടില്ലെന്ന് യോഗി അവകാശപ്പെട്ടു.

2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങള്‍ അവസാനിച്ചതായും യോഗി അവകാശപ്പെടുന്നു.

‘ഉത്തര്‍പ്രദേശില്‍ മുസ്ലിംകളാണ് ഏറ്റവും സുരക്ഷിതര്‍. ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ അവരും സുരക്ഷിതരാണെന്നും യോഗി വാദിച്ചു.