Connect with us

GULF

ഹജ്ജിനിടെ കാണാതായ പിതാവ് മരിച്ചതറിഞ്ഞു മക്കയിൽ എത്തി; പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽ മകനും മരിച്ചു

തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്.

Published

on

ഹജ്ജിനിടെ കാണാതായ ശേഷം മരിച്ച നിലയിൽ കണ്ടെത്തിയ വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച മകൻ റിയാസ് വാഹനാപകടത്തിൽ മരിച്ചു. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്. കഴിഞ്ഞ ദിവസമാണ് റിയാസ് ഉപ്പയുടെ മയ്യിത്ത് മറവു ചെയ്യുന്നതിനായി കുവൈത്തിൽനിന്ന് മക്കയിലേക്ക് എത്തിയത്.

കഴിഞ്ഞ ജൂൺ 22 മുതൽ മിനയിൽനിന്നാണ് മുഹമ്മദിനെ കാണാതായത്. ഭാര്യയുടെ കൂടെ ഹജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാകുകയായിരുന്നു. മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളിൽ മുഹമ്മദിനെ തെരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്തനായിരുന്നില്ല. ഏതാനും ദിവസം മുമ്പ് ഭാര്യ ഹജ് കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. കുവൈത്തിലുള്ള മകൻ സൽമാനും റിയാസും കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയിൽ എത്തിയത്.

മുഹമ്മദിന്റെ മയ്യിത്ത് കണ്ടെത്തിയതായി മക്ക പോലീസാണ് ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചത്. എംബസി വിവരം കുടുംബത്തിന് കൈമാറുകയായിരുന്നു. എംബസിയുടെ ഭാഗത്തുനിന്ന് വലിയ സഹകരണമാണ് ലഭിച്ചതെന്ന് മകൻ പറഞ്ഞിരുന്നു. കുവൈത്തിലുള്ള മക്കളായ സൽമാൻ, റിയാസ് എന്നിവർ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയിൽ എത്തിയത്. കോഴിക്കോട് കായലം സ്കൂൾ റിട്ട.അധ്യാപകനായിരുന്നു മരണപ്പെട്ട മുഹമ്മദ്.

GULF

ഐ സി എഫ് മെഗാ മീലാദ് സമ്മേളനം സെപ്തംബര്‍ 20ന്‌

Published

on

“തിരുനബി(സ): ജീവിതം, ദര്‍ശനം” എന്ന പ്രമേയത്തില്‍ ഐ സി എഫ് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന മീലാദ് ക്യാമ്പയിന്‍റെ ഭാഗമായി കുവൈത്ത് നാഷനല്‍ കമ്മിറ്റി മീലാദ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നു. 2024 സെപ്തംബര്‍ 20 വെള്ളിയാഴ്ച മന്‍സൂരിയയില്‍ വൈകുന്നേരം 3.30 മുതല്‍ 10 മണി വരെ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തിയും സമസ്ത കേരളാ ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനല്‍ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

വൈകുന്നേരം 3:30ന് നബി കീര്‍ത്തനങ്ങളോടെ പരിപാടികള്‍ ആരംഭിക്കും. മലയാളത്തിനു പുറമേ ഉര്‍ദു, അറബി ഭാഷകളില്‍ ഖവാലിയും മദ്ഹ് ഗാനങ്ങളും മൗലിദുകളും അവതരിപ്പിക്കും. പ്രമുഖ കുവൈറ്റി പണ്ഡിതന്മാര്‍ ഉള്‍പ്പെടെ നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദേശ പ്രഭാഷണവും ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണവും നടത്തും. ശൈഖ് അബ്ദുല്‍ റസാഖ് അല്‍ കമാലി, ഡോക്ടര്‍ അഹ്മദ് അല്‍ നിസ്ഫ് , ഡോക്ടര്‍ അബ്ദുല്ല നജീബ് സാലിം, സയ്യിദ് അനസ് അല്‍ ജീലാനി, സയ്യിദ് ഔസ് ഈസ അല്‍ ഷഹീന്‍, സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് സെയ്ദലവി തങ്ങള്‍ സഖാഫി, അലവി സഖാഫി തെഞ്ചേരി എന്നിവര്‍ സംസാരിക്കും.

പ്രവാസ ലോകത്ത് ഇസ്ലാമിക വൈജ്ഞാനിക ജീവ കാരുണ്യ സംരംഭങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയാണ് ‘ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ’ (ഐസിഎഫ്) ചെയ്യുന്നത്. കേരളത്തില്‍ സുന്നി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ‘കേരള മുസ്ലിം ജമാഅത്തിന്‍റെ പ്രവാസഘടകമാണ് ഐ സി എഫ്. ‘ഐ സി എഫ് പ്രവാസത്തിന്‍റെ അഭയം’ എന്നതാണ് സംഘടന മുന്നോട്ടു വെക്കുന്ന മുദ്രാവാക്യം. വിദ്യാഭ്യാസം, ആത്മീയം, ജീവകാരുണ്യം, സേവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധയൂന്നിയാണ് ഐ സി എഫ് പ്രവര്‍ത്തിക്കുന്നത്.

Continue Reading

GULF

ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു

എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്

Published

on

ദുബായില്‍ നിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുഖത്തിന് സമീപമൂള്ള ലക്ക്ബിയില്‍ വെച്ച് കത്തിനശിച്ചു. ആളപായമുണ്ടായിട്ടില്ല. ഗുജറാത്ത്, യു.പി സ്വദേശികളായ പതിമൂന്ന് ജീവനക്കാര്‍ ഉരുവിലുണ്ടായിരുന്നു. എല്ലാവരേയും ഫിഷിംഗ് ബോട്ടും ഒമാന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

ഇവരിപ്പോള്‍ ലക്ക്ബി പൊലിസ് സ്‌റ്റേഷനിലാണ്. ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ ആവശ്യമായ രേഖകള്‍ ശരിയായി വരികയാണെന്ന് കോണ്‍സുലാര്‍ ഏജന്റ് ഡോ: കെ.സനാതനന്‍ അറിയിച്ചു. ഉരുവിന്റെ ഉടമ ബന്ധപ്പെട്ടതായും ദുഖം, മസ്‌കത്ത്, അഹമ്മദാബാദ് ടിക്കറ്റ് റെഡിയായതായും അദ്ദേഹം പറഞ്ഞു.

വാഹനങ്ങൾ, മരം, ഭക്ഷ്യ വസ്തുക്കൾ, മറ്റു അവശ്യ വസ്തുക്കൾ ഉൾപ്പെടെ 650 ടൺ ഭാരമാണ് ഉരുവിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 14ന് വൈകീട്ട് മൂന്ന് മണിക്ക് ലക്ബിക്ക് സമീപം ഉൾക്കടലിലാണ് തീപിടിച്ചത്. ഈ ഭാഗങ്ങളിൽ ഉരു അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ഒറ്റ എൻജിൻ ഉരു ഗബോനീസ് റിപ്പബ്ലികിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Continue Reading

GULF

പ്രവാചക സന്ദേശപുനാവർത്തനം പ്രബോധന വീഥിയിലെ നവ ക്രമം: ഡോ. ഖാസിമുൽ ഖാസിമി

Published

on

ദമ്മാം: എല്ലാവർഷവും ഒരു മാസക്കാലം പ്രവാചകൻ്റെജന്മവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന വ്യത്യസ്ത പരിപാടികൾ ഇസ്ലാമിക പ്രബോധനത്തിനും മാനവ ഐക്യ സന്ദേശത്തിനും ഫലപ്രദമായി വിനിയോഗിക്കണമെന്ന് ഡോ. ഖാസിമുൽ ഖാസിമി’
sic തുഖ്ബ കമ്മിറ്റി സംഘടിപ്പിച്ച റബീഅ് കാമ്പയിൻ നേത്വത്വ സംഘമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാചക സന്ദേശത്തിനു വർത്തമാനകാലഘട്ടത്തിൽ വലിയ പ്രസക്തി ഉണ്ടന്നും പരസ്പര തെറ്റിദ്ധാരണ അകറ്റാനും മാനവിക ഐക്യത്തിനും സഹായകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sic പ്രസിഡണ്ട് സുഹൈൽ ഹുദവി വളവന്നൂർ അദ്ധ്യക്ഷനായിരുന്നു. ഉമർ ഓമശ്ശേരി, ജമാൽ മീനങ്ങാടി, ഷംനാസ് പൂനൂർ, പൂക്കോയതങ്ങൾ അബദുറസാക് ഫൈസി, ശംസുദ്ധീൻ ഫൈസി തുടങ്ങിയവർ ആശംസകൾ നേർന്നു ജനറൽ സെക്രട്ടറി അബ്ദുന്നാസർ സ്വാഗതവും ഇല്യാസ് ശിവപുരം നന്ദിയും പറഞ്ഞു

Continue Reading

Trending