india

ഭാര്യയെയും എട്ട് വയസ്സുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; യുവാവ് പിടിയില്‍

By webdesk18

January 28, 2025

മുംബൈയില്‍ ഭാര്യയെയും എട്ട് വയസ്സുള്ള മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന്റെ മേല്‍ക്കൂരയില്‍ തൂക്കിയിടുകയായിരുന്നു.വിവാഹേതര ബന്ധത്തിന്റെ പേരില്‍ സംശയിച്ചാണ് ഭാര്യയെ ശിവശങ്കര്‍ ദത്ത (40) കൊലപ്പെടുത്തിയത്. പിന്നീട് ദൃക്സാക്ഷിയായതിനാല്‍ മകനെയും സമാന രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ശിവശങ്കര്‍ തന്നെ കൊലപാതകത്തെ ആത്മഹത്യയാക്കി പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യ പുഷ്പ ദത്തയും മകനും മരിച്ച നിലയില്‍ കണ്ടതെന്നും മകനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങിമരിച്ചതായിരിക്കാം എന്നും ശിവകുമാര്‍ പൊലീസിനോട് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പ്രതിയുടെ മൊഴിയിലെ പൊരുത്തക്കേടുകളുമാണ് സംശയത്തിന് കാരണമായി. പിന്നീട് ശിവശങ്കറിനെ നടന്ന ചോദ്യം ചെയ്യ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി ശിവശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.