kerala

കണ്ണൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

By webdesk11

October 25, 2023

കണ്ണൂര്‍ പയ്യന്നൂര്‍ കങ്കോലില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കങ്കോലി സ്വദേശി പ്രസന്നയാണ് മരിച്ചത്. ഭര്‍ത്താവ് ഷാജി കൊലപാതകത്തിനുശേഷം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഇന്ന് ഉച്ചക്ക് ശേഷം ഒന്നരയോടെയാണ് സംഭവം. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും തമ്മില്‍ ഏറെക്കാലമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.