Cricket

‘അടിച്ച് കയറി ഡല്‍ഹി’; പഞ്ചാബിന് 175 റണ്‍സ് വിജയലക്ഷ്യം

By webdesk14

March 23, 2024

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 175 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുത്തു.

https://twitter.com/DelhiCapitals/status/1771507252215558557

പത്ത് പന്തുകൾ മാത്രം നേരിട്ട അഭിഷേക് പൊറൽ 32 റണ്‍സെടുത്തു പുറത്താകാതെനിന്നു. 25 പന്തിൽ 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹിയുടെ ടോപ് സ്കോറർ. കളി കൈവിട്ടെന്നു തോന്നിച്ച ഘട്ടത്തിൽ അവസാന ഓവറിൽ അഭിഷേക് പൊറൽ അടിച്ചെടുത്തത് 25 റൺസ്. ഡേവിഡ് വാർണര്‍ (21 പന്തിൽ 29), മിച്ചൽ മാർഷ് (12 പന്തിൽ 20), ഷായ് ഹോപ് (25 പന്തിൽ 33), ക്യാപ്റ്റൻ ഋഷഭ് പന്ത് (13 പന്തിൽ 18), അക്ഷര്‍ പട്ടേൽ (13 പന്തിൽ 21) എന്നവരാണു ഡൽഹിയുടെ മറ്റു പ്രധാന സ്കോറർമാർ.