kerala

കോട്ടയം ജില്ലയില്‍ ചില സ്‌കൂളുകള്‍ക്ക് നാളെ അവധി

By webdesk11

October 04, 2023

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂര്‍ സെന്റ് ജോണ്‍സ് യു.പി.എസ്., തിരുവാര്‍പ്പ് സെന്റ് മേരീസ് എല്‍.പി.എസ്., കിളിരൂര്‍ എസ്.എന്‍.ഡി.പി. എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച(2023 ഒക്ടോബര്‍ 5) അവധി പ്രഖ്യാപിച്ച് ഉത്തരവായി. ചെങ്ങളം ഗവണ്‍മെന്റ് എച്ച്.എസ്.എസില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്‌കൂളിന് അവധി ബാധകമല്ല.