kerala

വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

By Chandrika Web

August 02, 2022

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. നേരത്തെ എട്ടു ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പത്തനംത്തിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നേരത്തെ അവധി പ്രഖ്യാപിച്ചത്.