kerala

എറണാകുളം ഉൾപ്പെടെ എട്ട് ജില്ലകളിൽ വ്യാഴാഴ്ച അവധി; എംജി സർവകലാശാല പരീക്ഷകൾ മാറ്റി

By webdesk14

July 05, 2023

എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, കാസര്‍കോട്, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്കു അവധി ബാധകമല്ല.

പത്തനംതിട്ടയില്‍ രണ്ടു താലൂക്കുകള്‍ക്കും ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിനും മലപ്പുറത്തെ പൊന്നാനി താലൂക്കിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, എംജി സര്‍വകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു.