kerala
കോഴിക്കോട് ജില്ലയില്‍ നാളെ അവധി; പ്രൊഫണല്‍ കോളജുകള്‍ക്ക് ബാധകമല്ല
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവക്ക് അവധി ബാധകമല്ല.
kerala
പാണക്കാട് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നടന്നത് അനധികൃതമായി പാറ പൊട്ടിക്കല്‍, ജിയോളജി ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച -മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.
മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദര്‍ശിച്ച് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. അവിടുത്തെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ വിഷയത്തില്‍ കര്‍ശന തീരുമാനങ്ങള്‍ എടുത്തു.
ഇനി അവിടെ ഒരു തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മണ്ണെടുപ്പിന് നഗരസഭ കൊടുത്ത അനുമതിയുടെ മറവില്‍ ആരും അറിയാതെയാണ് സ്ഥലം ഉടമ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ തന്റെ വകുപ്പായ ജിയോളജി ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരെ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് പരസ്യമായി ശകാരിച്ചാണ് മന്ത്രി പ്രതികരിച്ചത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി നടപടി സ്വീകരിക്കണമായിരുന്നു. അവര്‍ പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്നും മന്ത്രി വിമര്‍ശിച്ചു.
‘സംഭവസ്ഥലത്ത് പാറ പൊട്ടിക്കുന്നത് നാട്ടുക്കാര് പറഞ്ഞ് അറിഞ്ഞതല്ല. ഒരിക്കല്‍ സ്ഫോടന ശബ്ദം ഞാന്‍ നേരിട്ട് കേട്ടിരുന്നു. അപ്പോള്‍ തന്നെ എന്റെ ഡ്യൂട്ടിയിലൂണ്ടായ പൊലീസുകാരെ വിട്ട് അന്വേഷിപ്പിച്ചിരുന്നു. പ്രദേശത്ത് പാറപ്പൊട്ടിക്കരുതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ അവര്‍ നിര്‍ത്താതെ പിന്നെയും പൊട്ടിച്ചിട്ടുണ്ട്. ആദ്യം പൊട്ടിച്ചതിന്റെ പ്രതിഫലനം ആകും തൊട്ടടുത്ത് മണ്ണിടിച്ചിലിന്റെ കാരണം. അയല്‍വാസികള്‍ എല്ലാം പറയുന്നത് കൃത്യമാണ്’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഈ അപകടത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തില്‍ ഉടനീളം അനധികൃതവും നിയമവിരുദ്ധവുമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ 100 ശതമാനവും നിര്ത്തിവെയ്പ്പിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള അനധികൃത ക്വാറി പ്രവര്‍ത്തനങ്ങളും ഇനി അനുവദിക്കില്ലെന്നും യാതൊരുവിധത്തിലുള്ള തെറ്റായ പ്രവണതകളും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. ഇത്തരം ദുരന്തങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ പരിശോധനകളും നടപടികളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
kerala
ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ദിവസങ്ങളായി പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയ കനത്ത മഴയ്ക്ക് നേരിയ ശമനമായതോടെ പത്തനംതിട്ട ജില്ലയിൽ പ്രളയഭീതി ഒഴിയുന്നു
kerala
മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ നിര്‍ദ്ദേശം നല്കി
റോഡിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി.
മലപ്പുറം: വേങ്ങര റോഡില്‍ പാണക്കാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണെടുത്ത സ്ഥലത്തുണ്ടായ മണ്ണിടിച്ചില്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. റോഡിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്കി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി.
-
local2 days agoഫ്ലോറ ഫന്റാസിയ അമ്യൂസ്മെന്റ് പാർക്കിന് ദക്ഷിണേന്ത്യയിലെ പ്രകൃതിസുഹൃദ പാർക്കിനുള്ള എ.പി.ജെ. അബ്ദുൾ കലാം നാഷണൽ അവാർഡ്
-
kerala2 days agoഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്
-
News2 days agoചേളന്നൂർ മൂട്ടോളിയിൽ മാൻഹോൾദുരന്തത്തിൽ പെട്ട ജി ആർ വിശ്വനാഥന് പള്ളിപ്പൊയിൽ വാട്സ്ആപ്പ് കൂട്ടായ്മയുടെ കൈത്താങ്
-
local1 day agoമൂന്നാം ഗഡു വിഴുങ്ങിയ അപഹാസ്യ സമരം ജനം തിരിച്ചറിയുക
-
kerala6 hours agoപാണക്കാട് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നടന്നത് അനധികൃതമായി പാറ പൊട്ടിക്കല്‍, ജിയോളജി ഉദ്യോഗസ്ഥരുടേത് ഗുരുതര വീഴ്ച -മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
-
health4 hours agoവർക്കിംഗ് മദേഴ്സിന് ഒരു ഗൈഡ്: മുലപ്പാൽ പമ്പ് ചെയ്യുന്നതും സംഭരിക്കുന്നതും എങ്ങനെ?

