kerala

വരുന്നത് അവധി ദിവസങ്ങള്‍, ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി

By webdesk13

December 22, 2022

തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ കോവിഡ് ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരക്കുള്ള സ്ഥലങ്ങളില്‍ പോകുന്നവര്‍ മാസ്‌ക് വെക്കാന്‍ ശ്രദ്ധിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറവാണ്. എന്നാല്‍ അന്തര്‍ദേശീയ ദേശീയ തലത്തില്‍ കോവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ കേരളവും ജാഗ്രത പാലിക്കണം. വയോധികരെയും മറ്റ് രോഗങ്ങളുള്ളവരെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.