kerala

തിരുനാവായ കുംഭമേള; വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ പാലത്തില്‍ പൊലീസ് പരിശോധന

By webdesk18

January 21, 2026

തിരുനാവായ: തിരുനാവായയില്‍ കുംഭമേളക്ക് ആയി നിര്‍മിച്ച പാലത്തില്‍ പൊലീസ് പരിശോധന. വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയ പാലത്തിലാണ് പൊലീസ് പരിശോധന നടത്തുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പരിശോധന. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തുന്നത്. പാലത്തിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് നമ്പര്‍ നല്‍കിയതോടെ സംഘാടകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജനുവരി 18 മുതല്‍ ഫെബ്രുവരി മൂന്നുവരെ നടക്കുന്ന കുംഭമേളയുടെ ഭാഗമായി ഭാരതപ്പുഴയില്‍ മണല്‍ നീക്കി താത്കാലികമായി പാലം നിര്‍മിക്കുന്നത് റവന്യൂ വകുപ്പ് അധികൃതര്‍ തടഞ്ഞിരുന്നു. പുഴ കൈയേറി പാലം നിര്‍മിക്കുന്നതും മണ്ണുമാന്തിയന്ത്രം പുഴയിലേക്കിറക്കി നിരപ്പാക്കിയതും കേരള നദീതീര സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നു കാണിച്ചാണ് തിരുനാവായ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ്മെമ്മോ നല്‍കിയത്.