india

ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം: വധുവിന്റെ കാമുകൻ അറസ്റ്റിൽ

By webdesk15

April 05, 2023

വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ കാമുകൻ പോലീസ് പിടിയിലായി.ഛത്തിസ്ഗഢ കവാർധ സ്വദേശി സർജു മർകം എന്നയാളാണ് അറസ്റ്റിലായത്. വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് നവവരൻ ഹേമേന്ദ്ര മെറാവിയും സഹോദരനും കൊല്ലപ്പെട്ടത്. മുപ്പത്തിമൂന്നുകാരനായ സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

ഹേമേന്ദ്രയുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചതിൽ പ്രകോപിതനായ പ്രതി പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.ഇതിനായി പുതിയ ഹോം തിയറ്റർ സിസ്റ്റം വാങ്ങിയ സർജു, അതിൽ രണ്ടു കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ചശേഷം സമ്മാനിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.