kerala

‘എന്നെ ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു’; പരാതിയുമായി ചാണ്ടി ഉമ്മന്‍

By webdesk14

September 05, 2023

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഗുരുതര ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഉപതെരഞ്ഞെടുപ്പ് പരിധിയില്‍ വരുന്ന എട്ടു പഞ്ചായത്തുകളിലും നിരവധിപേര്‍ വോട്ടുചെയ്യാനാകാതെ മടങ്ങിയെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. പരാതി അറിഞ്ഞ് ചോദിക്കാന്‍ ചെന്ന തന്നെ ചില ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

ചില ബൂത്തുകളില്‍ മാത്രം പോളിങ് വൈകിയത് സംശയകരമാണ്. കലക്ടറോട് പരാതി പറഞ്ഞതായും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പരാതികള്‍ പരിശോധിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അതിനിടെ പുതുപ്പള്ളിയില്‍ പോളിങ് 70 ശതമാനം കടന്നു. രാവിലെ ഏഴുമണിക്കു മുന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്.