ഗൊരഖ്പൂര്‍: കുരുന്നുകളുടെ കൂട്ടമരണത്താല്‍ വിവാദകേന്ദ്രമായ ഗോരഖ്പുരില്‍ എത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാബ രാഘവ്ദാസ് (ബിആര്‍ഡി) മെഡിക്കല്‍ കോളജ് ആസ്പത്രി സന്ദര്‍ശനം ഉപേക്ഷിച്ചു. ചികിത്സയില്‍ കഴിയുന്ന കുരുന്നുകളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണു രാഹുല്‍ സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയത്. അതേസമയം ഉത്തര്‍പ്രദേശിലെത്തിയ രാഹുല്‍, ദുരന്തത്തിനിരയായ കുഞ്ഞുങ്ങളുടെ വീടുകള്‍ സന്ദര്‍ശിച്ചു.
കുരുന്നുകളുടെ കൂട്ടമരണത്തെ തുടര്‍ന്ന് വിവദത്തിലായ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു രാഹുല്‍ ഗാന്ധി ഗോരഖ്പുരിലെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്‍ശനത്തിനെതിരെ യോഗി പരിഹാസം ഉയര്‍ത്തുകയാണുണ്ടായത്. ഡല്‍ഹിയിലെ ‘യുവരാജാവിന്’ ഗൊരഖപുര്‍ ഒരു ഉല്ലാസകേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു യോഗിയുടെ പരിഹാസം. എന്നാല്‍ യോഗിയുടെ പരിഹാസത്തിന് കടുത്ത മറുപടിയായി രാഹുലിന്റെ തീരുമാനം.
പുറത്തുനിന്നുള്ളവര്‍ ആസ്പത്രിയിലും ശിശു വാര്‍ഡുകളിലും കയറുന്നത് അണുബാധയ്ക്കു കാരണമാകുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തില്‍ മാറ്റം വരുത്തിയത്. ഗൊരഖ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി, ജപ്പാന്‍ജ്വരം ബാധിച്ച് ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.
Gorakhpur: Congress Vice President Rahul Gandhi met the families of #Gorakhpur victims, Ghulam Nabi Azad & Raj Babbar also present pic.twitter.com/BvOQGHGOFh
— ANI UP (@ANINewsUP) August 19, 2017
അതേസമയം ആസ്പത്രി സന്ദര്‍ശനം ഒഴിവാക്കിയ രാഹുല്‍ കുഞ്ഞുങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നത് യോഗി സര്‍ക്കാറിന് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ ഗോരഖ്പുര്‍ സന്ദര്‍ശനം, ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ സമരപരിപാടികള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരാന്നിരിക്കയാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും രാഹുലിനൊപ്പമുണ്ടായിരുന്നു. അഞ്ചുതവണ തുടര്‍ച്ചയായി ഗോരഖ്പുരില്‍ നിന്ന് എം.പിയായിട്ടും മെഡിക്കല്‍ കോളജിനുവേണ്ടി യോഗി ആദിത്യനാഥ് ഒന്നും ചെയ്തിട്ടില്ലെന്ന് ഗുലാംനബി ആസാദ് ആരോപിച്ചു.
In spite of being 5-time MP from Gorakhpur he (UP CM) did nothing for the hospital: Congress leader Ghulam Nabi Azad in #Gorakhpur pic.twitter.com/DKYfoScuqr
— ANI UP (@ANINewsUP) August 19, 2017
അതിനിടെ, സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി. യോഗി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് കാരണമെന്ന് അഖിലേഷ് ആരോപിച്ചു. കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിക്കാനിടയായ സംഭവത്തില്‍ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.