News

ഗസ്സയില്‍ ബന്ദികൈമാറ്റം ആരംഭിച്ചു; ഏഴ് ബന്ദികളെ റെഡ് ക്രോസിന് കൈമാറി

By webdesk18

October 13, 2025

രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ ഗസ്സയില്‍ ഇന്ന് ബന്ദികൈമാറ്റം ആരംഭിച്ചു. മൂന്നിടങ്ങളില്‍ നിന്നായി 20 ബന്ദികളെയാണ് റെഡ് ക്രോസിന് കൈമാറുന്നത്. ആദ്യ ഘട്ടത്തില്‍ ഹമാസ് ഏഴ് ബന്ദികളെ റെഡ് ക്രോസിന് കൈമാറി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ബാക്കിയുള്ള ബന്ദികളെയും വിട്ടയക്കും. ഫലസ്തീന്‍ ബന്ദികളെ ഇസ്രാഈലും ഇന്ന് തന്നെ മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിട്ടയക്കുമെന്ന് പറഞ്ഞ 1,900ലധികം ഫലസ്തീന്‍ തടവുകാരുടെ പേരുകള്‍ ഹമാസ് പുറത്തുവിട്ടു. ഫലസ്തീന്‍ തടവുകാരെ ഗസ്സയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ തിരികെ കൊണ്ടുപോകുന്നതിനായി നിരവധി വാഹനങ്ങള്‍ ഇതിനകം ഇസ്രാഈലിലെ ഓഫര്‍ ജയിലില്‍ കാത്തിരിക്കുന്നുണ്ട്.

എന്നാല്‍ മര്‍വാന്‍ ബര്‍ഗൂത്തിയെയും പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ നേതാവായ അഹമ്മദ് സാദത്തിനെയും മോചിപ്പിക്കേണ്ട തടവുകാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ഹമാസ്. രണ്ടുപേരെയും വിട്ടയക്കില്ലെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതെന്ന് ഹമാസ് വിശദീകരണം.