kerala

കോണ്‍വെന്റ് ഹോസ്റ്റലില്‍ കടന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചു; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

By Chandrika Web

August 26, 2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ കടന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ ബലം പ്രയോഗിച്ച് മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്. വലിയതുറ സ്വദേശികളാണ് പൊലീസിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

ബുധനാഴ്ച രാത്രിയാണ് സംഭവം. സംശയകരമായ നിലയില്‍ ഒരു ബൈക്ക് ഹോസ്റ്റലിന്റെ പരിസരത്തു കണ്ടെത്തി. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ മൂന്നു പേര്‍ കോണ്‍വെന്റിന്റെ മതി ചാടി പൊലീസിനു മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.