kerala
കൊടുംചൂട്: പത്തിവിടര്‍ത്തി പാമ്പുഭീതി,വീടിനുള്ളിലും പരിസരത്തും ജാഗ്രത വേണം
മൂര്‍ഖന്‍ പാമ്പുകളുടെ മുട്ട വിരിയുന്നതും അണലികള്‍ പ്രസവിക്കുന്നതും ഈ കാലയളവിലായതിനാല്‍ പാമ്പിന് കുഞ്ഞുങ്ങളുടെ സാന്നിധ്യവും കൂടുതലായിരിക്കും.
ഫൈസല്‍ മാടായി
കണ്ണൂര്‍
കണ്ണൂര്‍: സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നതിനിടെ പാമ്പ് കടിയേറ്റുള്ള മരണങ്ങള് വര്‍ധിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഈ സീസണില്‍ മാത്രം പാമ്പ് കടിയേറ്റ് മരിച്ചത് ഏഴു പേരാണ്. കടുത്ത വേനലില്‍ അന്തരീക്ഷ താപം ഉയരുന്നതോടെ ശീതരക്ത ജീവികളായ പാമ്പുകള്‍ ഈര്‍പ്പവും തണുപ്പും തേടി വീടുകള്‍ക്കുള്ളിലേക്കും പരിസരങ്ങളിലേക്കും എത്തുന്നതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. മൂര്‍ഖന്‍ പാമ്പുകളുടെ മുട്ട വിരിയുന്നതും അണലികള്‍ പ്രസവിക്കുന്നതും ഈ കാലയളവിലായതിനാല്‍ പാമ്പിന് കുഞ്ഞുങ്ങളുടെ സാന്നിധ്യവും കൂടുതലായിരിക്കും.
പാമ്പുകള്‍ തണുപ്പുള്ള ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നത് വര്‍ധിച്ചുവരികയാണെന്ന് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തുകേന്ദ്രത്തിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. പാമ്പ് കടിയേറ്റുള്ള മരണങ്ങള് കൂടുന്ന സാഹചര്യത്തില്‍ പാമ്പ് വളര്‍ത്തു കേന്ദ്രത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണമെന്നും പാമ്പുകള്‍ക്ക് അകത്തുകയറാന്‍ സാധിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മഴക്കാലത്തും കഠിനമായ ചുടുള്ള സമയങ്ങളിലും രാത്രിയില്‍ മതിയായ സുരക്ഷയോ വെളിച്ചമോ ഇല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്ക ണം. കാടുപിടിച്ച പറമ്പുകളില്‍ പോകുന്നതും തറയില്‍ സുരക്ഷാ മുന്‍കരുതലുകളില്ലാതെ കിടന്നുറങ്ങുന്നതും പാമ്പ് കടിയേല്‍ക്കാന്‍ കാരണമായേക്കാ മെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
അഞ്ച് വര്‍ഷത്തിനിടെ 394 മരണങ്ങള്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 392 പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. പാമ്പ് കടിയേറ്റാല്‍ ഒട്ടും വൈകാതെ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്കുന്നു.
മരിച്ചവര്‍
2021-22: 112
2022-23: 89
2023-24: 76
2024-25:67
2025-26:50
ഇവരെ സൂക്ഷിക്കുക
ഇന്ത്യയില്‍ കാണപ്പെടുന്ന പ്രധാന വിഷപാമ്പുകളെ ‘ബിഗ് ഫോര്‍’ എന്നാണ് വിളിക്കുന്നത്. മൂര്‍ഖന്‍, വെള്ളിക്കെട്ടന് അഥവാ ശംഖുവരയന്‍, അണലി, ഈര്ച്ചവാള് ശല്ക്ക മണ്ഡലി എന്നിവയാണ് ഈ നാല് ഇനങ്ങള്‍. ഇവ മനുഷ്യശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതം വ്യത്യസ്തമാണ്. മൂര്‍ഖനും ശംഖുവരയനും കടിച്ചാല്‍ വിഷം പ്രധാനമായും നാഡീവ്യൂഹത്തെയാണ് ബാധിക്കുന്നത്. എന്നാല്‍ അണലിയും ശല്ക്ക മണ്ഡലിയും കടിക്കുമ്പോള്‍ അത് രക്തയോട്ടത്തെയും വൃക്കകളുടെ പ്രവര്‍ത്തനത്തെയുമാണ് പെട്ടെന്ന് ദോഷകരമായി ബാധിക്കുന്നത്.
ശ്രദ്ധിക്കുക
രാത്രി ഉറങ്ങുന്നതിന് മുമ്പ് ബെഡ്ഷീറ്റും തലയിണയും നന്നായി കുടഞ്ഞു പരിശോധിക്കണം. കട്ടിലിനടിയിലും മുറികളുടെ മൂലകളിലും പാമ്പുകളോ മറ്റോ ഇല്ലെന്ന് ഉറപ്പുവരുത്തണം. ജനാലകളിലേക്കും ചുമരുകളിലേക്കും ചെടികള്‍ പടര്‍ന്നുകയറുന്നത് ഒഴിവാക്കണം.
ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നതിന് മുമ്പ് നന്നായി കുടയണം, കുട്ടികള്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ നിര്‍ബന്ധമായും പാദരക്ഷകള്‍ ധരിക്കണം. വീടിനോട് ചേര്‍ന്ന് വിറകും മറ്റും കൂട്ടിയിടുന്നത് പാമ്പുകള്‍ താവളമാക്കാന്‍ കാരണമാകും.
kerala
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
കൊടുംചൂടില്‍ ജനം വലയുന്നതിനിടെയാണ് വേനല്‍മഴ വന്നേക്കുമെന്ന ആശ്വാസകരമായ വാര്‍ത്ത.
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കൊടുംചൂടില്‍ ജനം വലയുന്നതിനിടെയാണ് വേനല്‍മഴ വന്നേക്കുമെന്ന ആശ്വാസകരമായ വാര്‍ത്ത. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ താപനിലയുമായി ബന്ധപ്പെട്ട യെല്ലോ അലേര്‍ട്ട് ഇന്നും നല്‍കിയിട്ടുണ്ട്. ജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് നിരവധി പേര്‍ക്ക് സൂര്യാതപമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
kerala
വാല്‍പ്പാറ ദുരന്തം; സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിക്കണം -മുസ്ലിം ലീഗ്
അപകടം നടന്ന് ഇത്രയും ദിവസമായിട്ടും മെഡിക്കല്‍ സഹായം പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം
മലപ്പുറം പാങ്ങ് ജി.എല്‍.പി സ്കൂളിലെ അധ്യാപകരും ഡ്രൈവറുമടക്കം 10 പേരുടെ ജീവന് കവര്‍ന്ന വാല്‍പ്പാറ ദുരന്തത്തില്‍ സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അപകടം നടന്ന് ഇത്രയും ദിവസമായിട്ടും മെഡിക്കല്‍ സഹായം പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. തൃശൂര്‍ വെട്ടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ സഹായം അനുവദിക്കണം.- യോഗം ആവശ്യപ്പെട്ടു. ഈ അപകടങ്ങളില്‍ മരിച്ചവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ല മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തിലും യോഗം അനുശോചിച്ചു. മക്കയിലും മദീനയിലും സൗദി കെ.എം.സി.സി വളണ്ടിയര്‍മാര്‍ നടത്തുന്ന ഹജ്ജ് സേവനത്തെയും കേരളത്തില്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓള് ഇന്ത്യ ഹാജീസ് ഹെല്പിങ് ഹാന്‍ഡ്സ് പ്രവര്‍ത്തനങ്ങളെയും യോഗം പ്രകീര്‍ത്തിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ വിശദീകരിച്ചു. നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സെക്രട്ടേറിയറ്റ് ക്ഷണിതാക്കള്‍, ജില്ല പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം പ്രതിനിധികള്‍, സ്ഥാനാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വി.എം ഉമ്മര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.
kerala
വാല്‍പ്പാറ വാഹനാപകടം; ഇരകളെ സര്‍ക്കാര്‍ പരിഗണിച്ചില്ല, ധനസഹായം മുഖ്യമന്ത്രി ഇടപെട്ട് മാറ്റിവെപ്പിച്ചു; മഞ്ഞളാംകുഴി അലി എം.എല്‍.എ
അദ്ദേഹം ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് പിന്നെ നോക്കാം എന്ന് പറഞ്ഞ് മാറ്റിവെച്ചതായാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വാല്‍പ്പാറ വാഹനാപകടത്തിലെ ഇരകളെയും പരിക്കേറ്റവരെയും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. ധനസഹായം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നെങ്കിലും പിന്നീട് അതേക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അദ്ദേഹം ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് പിന്നെ നോക്കാം എന്ന് പറഞ്ഞ് മാറ്റിവെച്ചതായാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ മരിച്ച 10 പേരുടെ ആശ്രിതര്‍ക്കും ധനസഹായം നല്‍കണമെന്നും പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് മഞ്ഞളാംകുഴി എംഎല്‍എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളവരടക്കമുള്ള ഇരകള്‍ക്ക് സര്‍ക്കാര്‍ നയാ പൈസ പോലും ഇതുവരെ നല്‍കിയിട്ടില്ല, ഇത്ര വലിയ ദുരന്തം നടന്നിട്ടും സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കാത്തത് നീതീകരിക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. . ‘ഇന്നലെ ഞാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കണ്ട് വീണ്ടും സംസാരിച്ചിരുന്നു. അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും എന്തെങ്കിലും ഒരു തീരുമാനം എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ ഉപനേതാവിനോടും ഞങ്ങള്‍ ഈ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹവും അവരുമൊക്കെയായി ബന്ധപ്പെട്ട് പെട്ടെന്ന് തന്നെ തുക പാസാക്കി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’ -എം.എല്‍.എ പറഞ്ഞു.
‘പരിക്കേറ്റവരുടെ തുടര്‍ ചികിത്സയാണ് നമ്മള് അത്യാവശ്യമായി ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. ഇതൊരു അത്യാവശ്യ കാര്യമാണെന്ന് മനസ്സിലാക്കാതെയാണോ അതോ മനസ്സിലാക്കിയിട്ട് അത് നടത്താത്തതാണോ എന്നറിയില്ല. വലിയ ദുഃഖകരമായ കാര്യം തന്നെയാണത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യണം. ഇനി അഥവാ ഒരു നയാ പൈസ സര്‍ക്കാര്‍ തന്നിട്ടില്ലെങ്കിലും ചികിത്സ നമ്മള് വളരെ ഭംഗിയായി നടത്തും. എന്തൊക്കെ നമുക്ക് ചെയ്യാന്‍ പറ്റുമോ ആ കാര്യങ്ങളൊക്കെ നടത്തും. എല്ലാവരുടെയും സഹായത്തോടെ ഇക്കാര്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും
സര്‍ക്കാറില്‍നിന്ന് പണം കിട്ടിയില്ല എന്നു പറഞ്ഞ് ചികിത്സ നീട്ടാന്‍ പറ്റില്ല, പണം ലഭിക്കാന്‍ ആവശ്യമായ എല്ലാ വഴികളും തേടും. എങ്ങനെയെങ്കിലും ആ ഫണ്ട് വാങ്ങി നല്‍കണം. കൂടാതെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് അടക്കം മരിച്ചവരുടെ ലീഗല്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കണം. പത്തുപേരാണ് മരിച്ചത്. ഇവരുടെ പേപ്പേഴ്സ് എല്ലാം ശരിയാക്കി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണം. ഇതിനാവശ്യമായ പണം കണ്ടെത്താന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു.
-
Film3 days agoബി.ഉണ്ണികൃഷ്ണൻ ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
-
main stories2 days agoകമ്പം പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു; രണ്ട് മരണം
-
News2 days agoവേനല്‍ച്ചൂട് കടുക്കുന്നു; തണുപ്പ് തേടി പാമ്പുകള്‍ വീടുകളിലേക്ക്
-
india2 days agoഎന്റെ ലക്ഷ്യം ഡല്‍ഹി, എനിക്ക് വേണ്ടത് അധികാരമല്ല, ഡല്‍ഹിയിലെ ബിജെപിയുടെ പൂര്‍ണ്ണ തകര്‍ച്ച; മമത ബാനര്‍ജി
-
kerala2 days agoഭാരതീയ ഋഷിപരമ്പരയിലെ നമ്മുടെ കാലത്തെ ശക്തമായ കണ്ണിയായിരുന്നു ഗുരു മുനിനാരായണ പ്രസാദ്; ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി
-
kerala3 days agoഷഹദിന് പഠനച്ചെലവ്, നൗഷാദിന്റെ കുടുംബത്തിന് വീട്; ദുരന്തമുഖത്ത് താങ്ങായി പാണക്കാട്ടെ പ്രഖ്യാപനം
-
kerala2 days agoവാല്‍പ്പാറ വാഹനാപകടം; ഇരകളെ സര്‍ക്കാര്‍ പരിഗണിച്ചില്ല, ധനസഹായം മുഖ്യമന്ത്രി ഇടപെട്ട് മാറ്റിവെപ്പിച്ചു; മഞ്ഞളാംകുഴി അലി എം.എല്‍.എ
-
News2 days agoമാറ്റമില്ലാതെ സ്വര്‍ണവില

