kerala

വെജിറ്റേറിയന്‍ ഹോട്ടലില്‍ മുട്ടദോശ നല്‍കാത്തതില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍

By webdesk17

February 15, 2025

ചെന്നൈ അമ്പത്തൂരില്‍ ഹോട്ടല്‍ ഉടമയെ വെട്ടിപ്പരുക്കേല്‍പ്പിച്ച മൂന്നി പേര്‍ പിടിയില്‍. വെജിറ്റേറിയന്‍ ഹോട്ടലില്‍ മുട്ടദോശ നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണം. ആക്രമണം നടത്തിയത് സ്ഥിരം മോഷ്ടാക്കളായ മൂന്നംഗസംഘം. പൂന്തമല്ലിക്ക് അടുത്തായി സെമ്പാരമ്പാക്കം പ്രദേശത്ത് ഹോട്ടല്‍ നടത്തുന്ന പ്രിന്‍സിനാണ് (45) പരുക്കേറ്റത്.

സംഭവത്തില്‍ മണികണ്ഠന്‍, ശശികുമാര്‍, മുത്തു എന്നിവരെ പൊലീസ് പിടികൂടി. മറ്റൊരു ചായക്കടയിലും ഇവര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. മദ്യപിച്ചെത്തിയ ഇവര്‍ ഭക്ഷണത്തിന് പണം നല്‍കാന്‍ വിസമ്മതിക്കുകയും കത്തി ഉപയോഗിച്ച് കടയിലെ സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു.

സെമ്പാരമ്പാക്കം വനമേഖലയില്‍ ഒളിച്ചിരിക്കുകയായിരുന്ന മൂന്ന് പേരും പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കവേ പൊലീസ് പിടികൂടി. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മൂവരുടെയും കൈകള്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.