kerala

കനത്ത മഴ; കളമശേരിയില്‍ വീട് ഇടിഞ്ഞു താഴ്ന്നു; വന്‍ ദുരന്തം ഒഴിവായി

By web desk 1

July 16, 2021

ശക്തമായ മഴയെ തുടര്‍ന്ന് കളമശ്ശേരി കൂനംതൈയിലെ ലക്ഷം വീട് കോളനിയില്‍ വീട് ചെരിഞ്ഞു. ഹംസ എന്നയാളുടെ ഇരുനില വീടാണ് ചെരിഞ്ഞത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വീട് പൂര്‍ണ്ണമായും ചെരിഞ്ഞ നിലയിലാണ്. അപകടം നടക്കുമ്പോള്‍ മൂന്ന് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പ്രദേശവാസികള്‍ എത്തി മൂന്നുപേരേയും സുരക്ഷിതരായി മാറ്റിയിട്ടുണ്ട്.

ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയെങ്കിലും മടങ്ങി പോകുകയായിരുന്നു. പ്രദേശവാസികളാണ് നിലവില്‍ ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.