crime

സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത മുഖ്യപ്രതി പിടിയില്‍

By webdesk14

February 08, 2023

മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാംത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28) കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് പൊലീസ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മുഹ്‌സിന്‍ സോഷ്യല്‍ മീഡിയ വഴിയാണ് വീട്ടമ്മയുമായി സൗഹൃദത്തിലാവുന്നത്. പിന്നീട് ഇയാള്‍ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ സ്വന്താക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മക്ക് പല തവണ അതിമാരകമായ മയക്കുമരുന്നുകള്‍ നല്‍കി ലഹരിക്ക് അടിമയാക്കി. പിന്നീട് സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി.