india

ജമ്മു കാശ്മീരിൽ ദാൽ തടാകത്തിൽ ഹൗസ് ബോട്ട്കൾക്ക് തീപ്പിടിച്ചു; 3 മരണം, കോടികളുടെ നാശ നഷ്ട്ടം

By webdesk13

November 12, 2023

ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ ഹൗസ് ബോട്ടുകൾക്കു തീപിടിച്ച് മൂന്നു പേർ വെന്തുമരിച്ചു. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ശനിയാഴ്ച രാവിലെ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. മരിച്ചവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ആദ്യം ഒരു ബോട്ടിന് തീപിടിക്കുകയും പിന്നീട് സമീപത്തുണ്ടായിരുന്ന അഞ്ചോളം ബോട്ടുകളിലേക്ക് തീ പടരുകയുമായിരുന്നു.

അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. സമീപത്തെ ഹോം സ്റ്റേകളിലുണ്ടായിരുന്ന വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഷോർട്ട് സർക്യൂട്ട് ആവാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്.