തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ് തിരുവനന്തപുരം ജില്ലാ കോടതി ശിക്ഷിച്ചത്.
2017 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. യുവതിയും കുടുംബവും എറണാകുളത്തേക്ക് യാത്ര പോയിരുന്ന സമയത്ത് കാര്‍ ഓടിച്ചയാളായിരുന്നു പ്രതി.
യാത്രയ്ക്ക് ശേഷം പ്രതി യുവതിയെ നിരന്തരം ശല്യം ചെയ്തതായും, ഇതിനെതിരെ യുവതി ഇയാളെ താക്കീത് ചെയ്തതായും കോടതിയില്‍ തെളിഞ്ഞു. ഇതിന് പിന്നാലെയായിരുന്നു ആക്രമണശ്രമമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി കഠിന ശിക്ഷ വിധിച്ചത്.