മലപ്പുറം: നിലമ്പൂരില്‍ ബൈക്ക് അപകടത്തില്‍ വീട്ടമ്മ മരിച്ചു. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശി പത്മിനി ആണ് മരിച്ചത്. മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ സാരി ബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പത്മിനിയെ ഉടന്‍ നിലമ്പൂര്‍ ആശുപത്രയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല