gulf
അബഹ വിമാനത്താവളത്തിലേക്ക് ഹൂതി മിസൈൽ ആക്രമണം; വിമാനത്തിന് തീപിടിച്ചു
സഊദിയിലെ അബഹ വിമാനത്താവളത്തിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്ര വിമാനത്തിന് ചെറിയ രീതിയിൽ തീ പിടിച്ചു
അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : സഊദിയിലെ അബഹ വിമാനത്താവളത്തിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ വിമാനത്താവളത്തിലുണ്ടായിരുന്ന യാത്ര വിമാനത്തിന് ചെറിയ രീതിയിൽ തീ പിടിച്ചു. ഇന്ന് ഉച്ചക്കാണ് യമനിൽ നിന്ന് ഹൂതികൾ തൊടുത്തുവിട്ട മിസൈൽ എയർപോർട്ടിന്റെ റൺവേയിൽ പതിച്ചതായാണ് വിവരം. ഇവിടെയുണ്ടായിരുന്ന വിമാനത്തിനാണ് നേരിയ രീതിയിൽ തീപിടിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ വിമാനത്തിന് തീപിടിച്ചതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും സഖ്യസേന അറിയിച്ചു. ഈ സമയം തീപിടിച്ച വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല എന്നാണു പ്രാഥമിക വിവരം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. പൗരന്മാരെയും യാത്രക്കാരെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും യാത്രക്കാരുടെ നേരെയുള്ള അക്രമങ്ങൾ അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ ലംഘനമാണെന്നും സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു . നേരത്തെ സഊദി ലക്ഷ്യമാക്കി വന്ന ഹൂതികളുടെ രണ്ട് ഡ്രോണുകൾ സഖ്യ സേന തകർത്തിരുന്നു .
അബഹ എയർ പോർട്ടിനെയും യാത്രക്കാരെയും ലക്‌ഷ്യം വെച്ചാണ് ഹൂതികളുടെ ഹീനമായ ആക്രമണം. യമൻ അതിർത്തിയിൽ നിന്ന് 120 കിലോമീറ്റർ അകലെയാണ് അബഹ വിമാനത്താവളം നിലകൊള്ളുന്നത്. നേരത്തെയും പലതവണ ഹൂതികൾ വിമാനത്താലവളം ലക്ഷ്യം വെച്ച് മിസൈൽ ആക്രമണം നടത്തിയിരുന്നു. 2019 ജൂണിൽ ഹൂതികളുടെ മിസൈൽ എയർ പോർട്ടിന്റെ ടെര്മിനലിനടുത്ത് പതിച്ചിരുന്നു. അന്ന് ഒരാൾ മരണപ്പെടുകയും 47 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാന്റെ സഹായത്തോടെ സഊദിയിലെ നഗരങ്ങൾക്ക് നേരെ നിരവധി തവണ ആക്രമണ ശ്രമങ്ങൾ ഉണ്ടായിരുന്നു . ഇത്തരം ശ്രമങ്ങളെല്ലാം സഖ്യ സേന നേരിട്ട് തകർത്തിരുന്നു.
അബഹ എയർപോർട്ട് ലക്ഷ്യമാക്കിയുള്ള ഹൂതികളുടെ ആക്രമണത്തെ അമേരിക്ക , ഫ്രാൻസ് , ജിസിസി, അറബ് രാജ്യങ്ങൾ എന്നിവർ ശക്തമായി അപലപിച്ചു . ജനങ്ങൾക്ക് നേരെയും യാത്രക്കാർക്ക് നേരെയുമുള്ള ആക്രമണങ്ങളെ നോക്കി നിൽക്കില്ലെന്ന് വ്യക്തമാക്കിയ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് ശക്തമായ സൈനിക നടപടി യമനിലെ നിരപരാധികളായ ജനങ്ങളെ ബാധിക്കുമെന്ന് അറിയിച്ചു . സ്വയം പ്രതിരോധത്തിന് സഊദിക്ക് പിന്തുണ നൽകുമെന്ന് കഴിഞ്ഞ ദിവസം യു എസ വിദേശ മന്ത്രി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകിയിരുന്നു. സഊദിയുടെ സുരക്ഷക്ക് വേണ്ടി പ്രതിരോധം തീർക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.
അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
Sports18 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala3 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

