kerala

കൊച്ചി വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട; യാത്രക്കാരന്‍ പിടിയില്‍

By Test User

August 21, 2022

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് 30 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് സിംബാവേയില്‍ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 60 കോടി രൂപയോളം വിലവരും.പിടിച്ചെടുത്ത ലഹരിവസ്തു തുടര്‍ പരിശോധനയ്ക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചു.

കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറവേയാണ് ബാഗേജ് പരിശോധന നടത്തിയത്. പിടിയിലായ യാത്രക്കാരനെ നര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറി.