kerala

തൃശൂരിൽ വൻ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി; ബിജെപി മുൻ പഞ്ചായത്തംഗം അറസ്റ്റിൽ

By webdesk14

December 26, 2023

ആളൂർ വെള്ളാഞ്ചിറയില്‍ വന്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. 15,000 ലീറ്റർ വ്യാജവിദേശ മദ്യവും 2,500 ലീറ്റര്‍ സ്പിരിറ്റും ഇവിടെനിന്ന് കണ്ടെത്തി. കോഴിഫാമിന്റെ മറവിലാണ് വ്യാജമദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.  സംഭവത്തില്‍ ബിജെപി മുൻ പഞ്ചായത്തംഗം കെപിഎസി ലാലിനെ അറസ്റ്റ് ചെയ്തു. രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാടക നടൻ കൂടിയാണ് ലാൽ.