News
ഹോങ്കോങ്ങില്‍ വന്‍ തീപ്പിടിത്തം; 13 പേര് മരിച്ചു
15 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
ഹോങ്കോങ്ങിലെ തായ് പോക്കടുത്ത് ഒരു ഹൗസിംഗ് എസ്റ്റേറ്റിന് തീപിടിച്ച് ഒരു അഗ്നിശമന സേനാംഗം ഉള്‍പ്പെടെ 13 പേര് മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഏഴ് ബ്ലോക്കുകളിലായി മുള സ്കഫോള്‍ഡിംഗില്‍ തീ പടര്‍ന്ന് നിരവധി താമസക്കാര്‍ അകത്ത് കുടുങ്ങി.
ബുധനാഴ്ച വാങ് ഫുക്ക് കോര്‍ട്ടിലെ സംഭവസ്ഥലത്ത് വലിയ ഇരുണ്ട പുക ഉയര്‍ന്നു. എസ്റ്റേറ്റിലെ എട്ട് ബ്ലോക്കുകളില്‍ ഏഴിലേക്കും തീ പെട്ടെന്ന് പടര്‍ന്നു.
തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ബുധനാഴ്ച പോലീസ് പറഞ്ഞു. ഒരു പുരുഷനും സ്ത്രീയും അബോധാവസ്ഥയിലും പൊള്ളലേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.
തീപിടിത്തത്തെ ആദ്യം നമ്പര്‍ 1 അലാറം ഫയര്‍ ആയി തരംതിരിച്ചിരുന്നുവെങ്കിലും 3.34 ഓടെ 4-ാം നമ്പറിലേക്കും പിന്നീട് 6.22 ന് ടോപ്പ് ലെവല്‍ നമ്പര്‍ 5 ലേക്ക് ഉയര്‍ത്തി. ഹോങ്കോങ്ങില്‍, തീപിടിത്തങ്ങള്‍ ഒന്ന് മുതല്‍ അഞ്ച് വരെ സ്കെയിലില്‍ റേറ്റുചെയ്യുന്നു.
പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെ വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്. 31 നിലകളുള്ള കെട്ടിടത്തിനാണ് ആദ്യം തീപിടിച്ചത്. ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 4,600 പേര് താമസിക്കുന്ന ഈ കെട്ടിടത്തില്‍ ഏകദേശം 2,000 ഫ്ലാറ്റുകളാണുള്ളത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ആയിരുന്നു തീപിടുത്തം.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റനിലയില്‍ മുപ്പതോളം പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സമീപത്തുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുറഞ്ഞത് 13 പേര് ഇപ്പോഴും തീയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുന്‍ ജില്ലാ കൗണ്‍സിലര്‍ ഹെര്‍മന്‍ യിയു ക്വാന്‍-ഹോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി
