News

ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര്‍ മരിച്ചു

By webdesk17

July 17, 2025

കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഒരു ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കുട്ടികളടക്കം കുറഞ്ഞത് 50 പേര്‍ മരിച്ചു.

അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ച് നിലകളുള്ള കെട്ടിടത്തില്‍ തീ ആളിപ്പടരുകയായിരുന്നു അതേസമയം തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നിരുന്നാലും, അന്വേഷണത്തില്‍ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകള്‍ 48 മണിക്കൂറിനുള്ളില്‍ പുറത്തുവിടുമെന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ അറിയിച്ചു.

”കെട്ടിടത്തിന്റെയും മാളിന്റെയും ഉടമയ്ക്കെതിരെ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്,” ഗവര്‍ണര്‍ പറഞ്ഞു. തീപിടുത്തമുണ്ടായപ്പോള്‍ കുടുംബങ്ങള്‍ ഭക്ഷണം കഴിക്കുകയും ഷോപ്പിംഗ് നടത്തുകയും ചെയ്യുകയായിരുന്നു, ഗവര്‍ണര്‍ പറഞ്ഞു. അഗ്‌നിശമന സേനാംഗങ്ങള്‍ നിരവധി പേരെ രക്ഷപ്പെടുത്തുകയും ഒടുവില്‍ തീ അണയ്ക്കുകയും ചെയ്തു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പ്രവിശ്യയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.