kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

By webdesk18

June 01, 2025

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. പത്തുകോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്ത് കിലോയിലധികം വരുന്ന കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തില്‍ രണ്ടുപേരെ കസ്റ്റംസ് പിടികൂടി. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇരുവര്‍ക്കും പിടിവീണത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്യും.