crime

വൻ കുഴൽപണവേട്ട: രണ്ടു കോടി രൂപയുമായി താമരശ്ശേരി സ്വദേശി പിടിയിൽ

By webdesk14

July 08, 2023

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ രാമനാട്ടുകര ഹൈവേയിൽ കാകഞ്ചേരിയിൽ വെച്ചു തേഞ്ഞിപ്പാലം SHO KO പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പണം കണ്ടെത്തിയത്.

കൊടുവള്ളിയിൽ നിന്നും മലപ്പുറം ജില്ലയിൽ വിതരണത്തിനായി കൊണ്ടുവന്ന കാറിന്റെ മുൻവശത്തെ സീറ്റുകളുടെ അടി വശത്തായി പ്ലാറ്റ് ഫോമിൽ നിർമിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപയുടെ അനധികൃത കുഴൽപണം പിടിച്ചെടുത്തു. വാഹനം ഓടിച്ചിരുന്ന താമരശ്ശേരി സ്വദേശിയായ അഷ്റഫ് (45) എന്നയാളെ അറസ്റ്റ് ചെയ്തു.