kerala

വിദ്യാഭ്യാസ വായ്പ അനുവദിക്കാത്ത ബാങ്കിന് മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്

By webdesk13

December 26, 2022

കര്‍ണാടക സൂറത് കല്ലിലെ കോളജില്‍ ബി.ഡി.എസിന് ചേര്‍ന്ന വിദ്യാര്‍ഥിനിക്ക് വായ്പ അനുവദിക്കാത്തതിന്‍ ബാങ്ക് വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വിദ്യാഭ്യാസ വായ്പ അനുവദിക്കാമെന്ന ബാങ്കിന്റെ ഉറപ്പിലായിരുന്നു വിദ്യാര്‍ഥി കോളേജില്‍ ചേര്‍ന്നത്. എസ്.ബി.ഐ ബാലുശ്ശേരി ശാഖാ മാനേജര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നോട്ടീസയച്ചത്.

നന്മണ്ട സ്വദേശി കെ.കെ വിനോദ്കുമാറും എം.പി വന്ദനയും സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പിതാവിന്റെ സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരു പറഞ്ഞാണ് വായ്പ അനുവദിക്കാത്തത്. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജനുവരി 17ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.