kerala

കേരളത്തില്‍ നരബലി? തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ടു

By Test User

October 11, 2022

പത്തനംതിട്ട തിരുവല്ലയില്‍ നരബലി നടന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. ബലിയുടെ ഭാഗമായി രണ്ട് സ്ത്രീകളെ തലയറുത്തു കൊന്നതാണ് പുറത്തുവരുന്ന വിവരം. പെരുമ്പാവൂര്‍ ഉള്ള ഏജന്റ് ആണ് സ്ത്രീകളെ കടത്തിക്കൊണ്ടു പോയത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയില്‍ ആയിട്ടുണ്ട്.

ഭഗവത,് ലൈലാ എന്നീ ദമ്പതികളും ഏജന്റ് പെരുമ്പാവൂര്‍ സ്വദേശി ശിഹബുമാണ് കസ്റ്റഡിയിലായിരിക്കുന്നത്. പത്തനംതിട്ടയിലെ ഇലന്തൂരില്‍ വെച്ചാണ് ഇവരെ ബലി നടത്തിയിരിക്കുന്നത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ കൊച്ചി പൊന്നുരുണി സ്വദേശി പത്മവും, കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയും ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.

പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരുന്നു. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

തിരുവല്ലയിലെ ദമ്പതിമാര്‍ക്ക് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനായി സ്ത്രീകളെ ബലിനല്‍കി എന്നാണ് പ്രാഥമിക വിവരം.