india

മതവികാരം വ്രണപ്പെടുത്തി; മദ്യപിച്ച യുവതിയെ പൊലീസ് സാന്നിധ്യത്തില്‍ വെടിവച്ചു കൊന്നു

By webdesk11

May 15, 2023

പട്യാല: പഞ്ചാബില്‍ ദുഖ് നിവാരണ്‍ സാഹിബ് ഗുരുദ്വാരയുടെ സമീപത്ത് മദ്യപിച്ചെന്ന് ആരോപിച്ച് സ്ത്രീയെ വെടിവച്ചുകൊന്നു. പര്‍വിന്ദര്‍ കൗര്‍ ആണ് കൊല്ലപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തിയതിന്റെ പേരിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

ലൈസന്‍സ് ഉള്ള തോക്ക് ഉപയോഗിച്ച് നിര്‍മ്മല്‍ ജിത്ത് സിംഗ് സൈനി എന്ന ആളാണ് യുവതിക്ക് നേരെ ഒന്നിലേറെ തവണ വെടിയുതിര്‍ത്തത്.

മദ്യപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിയെ ചിലര്‍ ഗുരുദ്വാര മാനേജറുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാനേജരുടെ മുറിയില്‍ നിന്നും പൊലീസ് അകമ്പടിയോടെ ഇവര്‍ പുറത്തേക്കു വന്നപ്പോഴാണ് യുവാവ് വെടിവെച്ചത്. ശേഷം തോക്ക് പൊലീസിന് മുന്നില്‍ വെച്ച് ഇയാള്‍ കീഴടങ്ങുകയായിരുന്നു.