kerala

പത്തനംതിട്ടയില്‍ ഭാര്യയെ കുത്തിക്കൊന്നതിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി

By webdesk18

September 05, 2025

പത്തനംതിട്ട മല്ലപ്പള്ളിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ചേര്‍ത്തോട് സ്വദേശി സുധ രഘുനാഥ് ആണ് കൊല്ലപ്പെട്ടത്. പിന്നാലെ ഭര്‍ത്താവ് രഘുനാഥ് ജീവനൊടുക്കി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.