കോട്ടയം: പാമ്പാടി അങ്ങാടി വയല്‍ പ്രദേശത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്ന് ജീവനൊടുക്കി. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പാമ്പാടി വെള്ളൂര്‍ അങ്ങാടി വയല്‍ മാടവന വീട്ടില്‍ ബിന്ദുവാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സുധാകരനാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബിന്ദുവിന്റെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി, സുധാകരനെ അതേ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെ പ്രാഥമിക കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.