kerala

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി

By Test User

October 14, 2022

കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയുടെ കൈ വെട്ടിമാറ്റി.കോട്ടയം കാണക്കാരി സ്വദേശി മഞ്ജുവിനാണ് വെട്ടേറ്റത്.രണ്ട് കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്.യുവതിയുടെ ഒരു കൈ അറ്റു തൂങ്ങിയിട്ടുണ്ട്.

കുടംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് കരുതപ്പെടുന്നു.പ്രതി പ്രദീപ് ഒളിവില്‍ പോയതായി പോലീസ് പറയുന്നു.യുവതിയുടെ ആരോഗ്യ നില അതീവ ഗുരതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് പറയുന്നു.പ്രതീപ് വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുക പതിവാണെന്ന് അയല്‍വാസികള്‍ പറയുന്നു.