കോഴിക്കോട്: കോഴിക്കോട് ചെവലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചെലവൂര്‍ കുണ്ടുംപുറത്താണ് സംഭവം. റോസ് ഡെയ്ല്‍ വീട്ടില്‍ ശോഭയാണ് ഭര്‍ത്താവ് രാഘവന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. രാഘവന് മാനസികാസ്വാസ്ഥമുള്ളതായാണ് സൂചന.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ വിഷം കഴിച്ചു. നിലവില്‍ രാഘവന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.