Culture

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

By chandrika

August 27, 2019

ഇടുക്കി: ഇടുക്കിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടുക്കി ജില്ലയിലെ തോപ്രാംകുടിയിലാണ് സംഭവം. തോ പ്രാംകുടി സ്വദേശി ഷാജിയാണ് ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങി മരിച്ചത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിനും തുടര്‍ന്നുള്ള ആത്മഹത്യക്കും കാരണമെന്നാണ് പ്രാഥമിക വിവരം.

സംഭവം നടന്നത് ഇന്നലെ രാത്രിയിലായിരിക്കും എന്നാണ് നാട്ടുകാരുടെ നിഗമനം. ഇന്നലെ പകല്‍ മിനിയെ കണ്ടതായി അയല്‍ക്കാര്‍ പറയുന്നുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.