entertainment

സോഷ്യല്‍ മീഡിയ കീഴടക്കി ഹസ്‌കിയുടെ ഡാന്‍സ്; ബ്രാന്‍ഡുകളും ട്രെന്‍ഡിനൊപ്പം

By webdesk18

October 27, 2025

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പുതിയ ട്രെന്‍ഡ് ഡാന്‍സിങ് ഹസ്‌കി. എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഹസ്‌കി നായയുടെ നൃത്തം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായിരിക്കുകയാണ്. ചിരിയും അത്ഭുതവും നിറഞ്ഞ ഈ വിഡിയോ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, ഫെയ്സ്ബുക്ക് റീലുകള്‍ എന്നിവയില്‍ മിന്നിത്തിളങ്ങുന്നു.

ആദ്യനോട്ടത്തില്‍ വെറും ഫണ്‍ ട്രെന്‍ഡായി തോന്നുന്ന ഈ ഹസ്‌കി ഡാന്‍സ് ഇപ്പോള്‍ ബ്രാന്‍ഡുകള്‍ക്കും മാര്‍ക്കറ്റിംഗിനും പുതിയ വഴിയൊരുക്കിയിരിക്കുകയാണ്. കേരളത്തിലെ മില്‍മ ഉള്‍പ്പെടെ നിരവധി ബ്രാന്‍ഡുകള്‍ ഈ ട്രെന്‍ഡ് ഉപയോഗിച്ച് പ്രചാരണ വീഡിയോകള്‍ ഇറക്കിയിട്ടുണ്ട്.

ആദ്യമായി, പഴയ നോര്‍ത്ത് ഇന്ത്യന്‍ ടിക്ടോക് വീഡിയോകളെ റോസ്റ്റ് ചെയ്യുന്ന രീതിയില്‍ പേജുകള്‍ വിഡിയോകള്‍ ഒരുക്കി. ആ റോസ്റ്റിന്റെ അവസാനത്തില്‍ ട്വിസ്റ്റായി ഹസ്‌കിയുടെ നൃത്തം ഇതായിരുന്നു ട്രെന്‍ഡിന്റെ ജനനം. തമിഴ് ചിത്രമായ ”വെടി”യിലെ വിശാല്‍ അഭിനയിച്ച ”ഇച്ച് ഇച്ച്” പാട്ടിന്റെ ഭാഗത്താണ് ഹസ്‌കി ചുവടുവെക്കുന്നത്.

ഇപ്പോള്‍ ഹസ്‌കി ഡാന്‍സ് ട്രെന്‍ഡ് ഒരു മീം ഫോര്‍മാറ്റായി മാറിയിരിക്കുന്നു. ”കൂലി” എന്ന സിനിമയിലെ ആമിര്‍ ഖാന്റെ ഇന്റ്രോ സീനിലോ, മമ്മൂട്ടിയും മോഹന്‍ലാലും ചുവടുവെക്കുന്ന എഡിറ്റുകളില്‍ എല്ലായിടത്തും ഹസ്‌കിയുടെ നൃത്തം കയറിക്കൂടിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയ പ്രേക്ഷകര്‍ ഇപ്പോള്‍ ഹസ്‌കിയുടെ പുതിയ ഡാന്‍സ് എപ്പോഴാണ് വരുന്നത് എന്ന് കാത്തിരിക്കുന്നു. എന്നാല്‍ ഈ വൈറല്‍ ട്രെന്‍ഡിന്റെ യഥാര്‍ത്ഥ സ്രഷ്ടാവ് ആരെന്നത് ഇന്നും രഹസ്യമായിരിക്കുന്നു.

തമിഴ്, തെലുങ്ക്, മലയാളം പേജുകള്‍ എല്ലാം ഇപ്പോള്‍ ഈ ഹസ്‌കി ഫീവറില്‍ മുങ്ങിക്കുളിക്കുകയാണ് അതുകൊണ്ട് തന്നെ പറയാം, ”ഇത് വെറും നായയുടെ ഡാന്‍സ് അല്ല, സോഷ്യല്‍ മീഡിയയുടെ പുതിയ റിതമാണ്.