പഞ്ചാബിനെതിരെയായ മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് 26 റണ്‍സ് വിജയം. ഷോണ്‍ മാര്‍ഷി(50 പന്തില്‍ 84)ന്റെ ഒറ്റയാള്‍പ്പോരാട്ടം പഞ്ചാബിനെ വിജയത്തിലെത്തിക്കാനായില്ല. ഭുവനേശ്വര്‍ കുമാറിന്‍െ പന്തില്‍ ദീപക് പിടിച്ച് ഷോണ്‍ മാര്‍ഷ് പുറത്തായതിന് ശേഷം കൂറ്റനടിക്ക് മുതിര്‍ന്ന് ഓരോരുത്തരായി കൂടാരം കയറുകയായിരുന്നു.

പലതവണ ക്യാച്ചുകള്‍ നിലത്തിട്ട് ഹൈദരാബാദിന്റെ കളിക്കാര്‍ പഞ്ചാബിനെ സഹായിച്ചിട്ടും അവര്‍ക്ക് വിജയിക്കാനായില്ല.

നേരത്തേ മുന്‍നിര കളിക്കാരുടെ ബാറ്റിങ് മികവില്‍ 207 റണ്‍സ് ഹൈദരാബാദ് അടിച്ചുകൂട്ടിയിരുന്നു. നായകന്‍ ഡേവിഡ് വാര്‍ണര്‍ (54), ശിഖര്‍ ധവാന്‍ (77), വില്യംസണ്‍ (51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ പഞ്ചാബിന്റെ ബോളര്‍മാര്‍ തീര്‍ത്തും നിസ്സഹായരാവുകയായിരുന്നു. ഹൈദരാബാദിന്റെ മൂന്ന് വിക്കറ്റ് മാത്രമേ പഞ്ചാബ് ബോളര്‍മാര്‍ക്ക് പിഴുതാനായുള്ളൂ.