india

സ്ത്രീയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കിഫ്രിഡ്ജിൽ സൂക്ഷിച്ച വീട്ടുടമസ്ഥൻ അറസ്റ്റിൽ

By webdesk15

May 25, 2023

ഹൈദരാബാദിൽ സ്ത്രീയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച വീട്ടുടമസ്ഥൻ അറസ്റ്റിലായി. നേരത്തെ അമ്പത്തഞ്ചു കാരിയായ അനുരാധ എന്ന സ്ത്രീയുടെ തല കവറിൽ പൊതിഞ്ഞ നിലയിൽ മാലിന്യകൂമ്പാരത്തിൽ നിന്ന് ശുചീകരണ തൊഴിലാളികൾക്ക് ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടുടമ ബി.ചന്ദ്രമോഹൻ (48 ) പിടിയിലായത്. മറ്റു ശരീരഭാഗങ്ങൾ വിവദിഹ ഇടങ്ങളിൽ അപേക്ഷിക്കുന്നതിനായി ഫ്രിഡ്ജിൽ സൂക്ഷിച്ചത് പോലീസ് കണ്ടെത്തി. വീടിന്റെ താഴത്തെ നിലയിൽ താമസിച്ചിരുന്ന അനുരാധയുമായി ചന്ദ്രമോഹൻ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ചന്ദ്ര മോഹൻ ഇവരിൽനിന്ന് ഏഴു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതു തിരികെ നൽകാൻ ആവശ്യപ്പെട്ടു തുടങ്ങിയപ്പോൾ ഒഴിവാക്കാനായി കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ 6 കഷ്ണങ്ങളാക്കിയാണ് ഇയാൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത്. തല പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിയുകയും ചെയ്തു.